വയനാടിന്റെ വികസനത്തിന്  മാസ്റ്റര്‍പ്ലാന്‍ പരിഗണനയില്‍ 

0

വയനാടിന്റെ വികസന പ്രവര്‍ത്തനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ രംഗത്തിനും ആദിവാസി മേഖലക്കും മുന്തിയ പരിഗണനയെന്നും പിണറായി. വയനാട് മെഡിക്കല്‍ കോളേജിലെ മള്‍ട്ടിപര്‍പ്പസ് കെട്ടിടത്തിന്റെയും കാത്ത് ലാബിന്റെയും സ്‌കില്‍ ലാബിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്ത പദ്ധതികള്‍ നടപ്പാക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതു ജനങ്ങളെ മുഖവിലക്കെടുത്തു കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പൊതു ജനങ്ങളെ പറഞ്ഞ് പറ്റിക്കാനല്ല മറിച്ച് പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ പ്രേഗസ് കാര്‍ഡ് ഒരോ വര്‍ഷവും ജനസമക്ഷം അവതരിപ്പിക്കുന്നുണ്ട്. വയനാടിന് ഏറ്റവും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്. ആരോഗ്യ മേഖലയോടൊപ്പം തന്നെ ആദിവാസി മേഖലയ്ക്ക് കൂടി പരിഗണന നല്‍കിയായിരുക്കും വയനാടിന്റെ വികസനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഒ.ആര്‍. കേളു എം.എല്‍.എ. ജില്ലാ കലക്ടര്‍ ഡോ.രേണു രാജ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി,മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മി, ഡി.എം.ഒ ഡോ.പി. ദിനീഷ് തുടങ്ങി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കാളികളായി.

Leave A Reply

Your email address will not be published.

error: Content is protected !!