കൊളഗപ്പാറ യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസനം 50 നോമ്പിന്റെ 50 ദിനങ്ങളിലും 50 പുണ്യ പ്രവര്‍ത്തനങ്ങള്‍ എന്ന ലക്ഷ്യവുമായി നടത്തപ്പെടുന്ന അന്‍പുള്ള നോവ് – നോമ്പ് പരിപാടിയുടെ ഭാഗമായി കേശദാനം സംഘടിപ്പിച്ചു.കൊളഗപ്പാറ സെന്റ് തോമസ് യാക്കോബായ പള്ളിയില്‍ നടന്ന പരിപാടി ജ്യേതിര്‍ഗമയ കോര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ് ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. ഷിന്‍സണ്‍ മത്തോക്കില്‍ അധ്യക്ഷത വഹിച്ചു. യൂത്ത് അസോസിയേഷന്‍ സെക്രട്ടറി എം.എം. അനീഷ്, ട്രസ്റ്റി ബേസില്‍ ചെങ്ങമനാടന്‍, മുന്‍ വികാരി ഫാ.മത്തായി മത്തോക്കില്‍, സെക്രട്ടറി സി.വി. പത്രോസ് എന്നിവര്‍ സംസാരിച്ചു.
നിരവധി പേരാണ് തങ്ങളുടെ മുടി ദാനം ചെയ്യാനായി എത്തിയത്. ദാനമായി ലഭിക്കുന്ന മുടി ഉപയോഗിച്ച് ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി വിഗ് നിര്‍മിച്ചു നല്‍കും.
കമിലസ് സന്യാസ സമൂഹത്തിന്റെ നന്മ എന്ന സന്നദ്ധ സംഘടനയും തൃശ്ശൂര്‍ അമല ആശുപത്രിയും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുക.