കൊമ്മയാട് ടാഗോര്‍ സ്മാരക ഗ്രന്ഥലയത്തിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാല ഫുട്‌ബോള്‍ കോച്ചിങ് ക്യാമ്പിന് തുടക്കമായി. കൊമ്മയാട് മിനി സ്റ്റേഡിയത്തില്‍ നടത്തുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി തോമസ് അധ്യക്ഷനായിരുന്നു.വയനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു മുഖ്യ പ്രഭാഷണം നടത്തി.
പെണ്‍കുട്ടികളടക്കം 50 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ക്യാമ്പ് നയിക്കുന്നത് റസാഖ്, വിപിന്‍ എന്നീ കായിക അധ്യാപകരാണ്.
കൊമ്മയാട് സ്‌കൂള്‍ എച്ച് എം ജോര്‍ജ്, ടാഗോര്‍ സ്മാരക ഗ്രന്ഥലയം പ്രസിഡന്റ് സുനില്‍ സെബാസ്റ്റ്യന്‍, സെക്രട്ടറി സാനു സൈമണ്‍, താലൂക് ലൈബ്രറി കൗണ്‍സില്‍ ഷാജന്‍ ജോസ്, കായികാധ്യാപകന്‍ മുഹമ്മദ് നവാസ് എന്നിവര്‍ സംബന്ധിച്ചു.