ഇന്ന് ഓശാന ഞായര്‍: വിശുദ്ധ വാരാചരണത്തിന് ഇന്ന് തുടക്കം

0

ജെറുസലേമിലേക്ക് യേശുക്രിസ്തു നടത്തിയ യാത്രയുടെ സ്മരണ പുതുക്കി ദേവാലയങ്ങളില്‍ തിരുകര്‍മ്മങ്ങള്‍ നടന്നു.യേശുക്രിസ്തു മാനവകുലത്തിന്റെ പാപപരിഹാരത്തിന് വേണ്ടി ക്രുശില്‍ മരിച്ചതിന്റെ സ്മരണകള്‍ ഓര്‍മിപ്പിച്ച് പീഡാനുഭവ വാരത്തിനും ഇന്ന് മുതല്‍തുടക്കമായി.ജില്ലയിലെ പ്രധാന ദേവാലയങ്ങളില്‍ ഒന്നായ നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഓശാന ഞായര്‍ തിരുകര്‍മ്മങ്ങള്‍ക്ക് മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ഓശാന ഞായര്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളെകൊണ്ട് ദേവാലയങ്ങളും പരിസരവും നിറഞ്ഞിരുന്നു.നടവയല്‍ ടൗണ്‍ കപ്പേളയില്‍ രാവിലെ ആരംഭിച്ച തിരുകര്‍മ്മങ്ങളുടെ ഭാഗമായി കുരുത്തോല വെഞ്ചരിപ്പ് നടന്നു .ടൗണിലൂടെ നടത്തിയ കുരുത്തോല പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന്‌വിശ്വാസികള്‍ പങ്കെടുത്തു .നടവയല്‍ ആര്‍ച്ച് ഫ്രീസ്റ്റ് ഫാ:ജോസ് മേച്ചേരിയില്‍ ,അസിസ്റ്റന്റ് വികാരിമാരായഫാ: അമല്‍ കൊടുകപള്ളില്‍ ,
ഫാ. അനൂപ് കോച്ചേരിയില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിച്ചു .

 

Leave A Reply

Your email address will not be published.

error: Content is protected !!