കുഞ്ഞിന്റെ മരണം :ഡി.എം.ഒയ്ക്ക് മുന്‍പില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
വെള്ളമുണ്ട കാരാട്ട് കോളനിയിലെ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ കുറ്റക്കാരായ മുഴുവന്‍ ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും പേരില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.ഒയ്ക്ക് മുന്‍പില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഏപ്രില്‍ 17 നകം കുറ്റക്കാരുടെ പേരില്‍ നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്‍മേല്‍ പ്രതിഷേധം അവസാനിപ്പിച്ചു.നടപടി എടുത്തില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസും വ്യക്തമാക്കി