കാവില്‍ കാഴ്ചയുടെ ഉത്സവം പകര്‍ത്തി വയനാട് വിഷന്‍

0

വയനാട് വിഷനിലൂടെ, വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം തത്സമയ ദൃശ്യങ്ങള്‍ കണ്ടത് ലക്ഷക്കണക്കിനാളുകള്‍.വിദേശരാജ്യങ്ങളില്‍ നിന്നടക്കം ഓണ്‍ലൈന്‍ ഫ്‌ളാറ്റ്‌ഫോമുകളിലൂടെയും നിരവധിയാളുകളാണ് തത്സമയ ദൃശ്യങ്ങള്‍ ആസ്വദിച്ചത്.അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു. ടെലികാസ്റ്റിംഗ്. വയനാട് വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി എം ഏലിയാസിന്റെ നേതൃത്വത്തിലുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും,കേബിള്‍ ഓപ്പറേറ്റര്‍മാരും, കേബിള്‍ ടെക്‌നീഷ്യന്മാരും അടങ്ങിയ. 30 അംഗ, ടെക്‌നിക്കല്‍, റിപ്പോര്‍ട്ടിംഗ്, ക്യാമറ ടീമുകളാണ്, വാര്‍ത്തകളും വിശേഷങ്ങളും ജനങ്ങളില്‍ എത്തിച്ചത്.വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ച കേരള വിഷന്‍ ഹോട്ട്‌സ്‌പോര്‍ട്ടിലൂടെ, ആയിരക്കണക്കിന് ആളുകളാണ് സൗജന്യ വൈഫൈ സേവനവും പ്രയോജനപ്പെടുത്തിയത്. അതിനൂതന ക്യാമറകളിലും, 4കെ, എച്ച് ഡി, ക്യാമറകളുമാണ്.ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ടെലികാസ്റ്റ് ചെയ്യാനായി പ്രത്യേക എഡിറ്റിംഗ് സ്റ്റുഡിയോയും, കാവില്‍ സജ്ജീകരിച്ചിരുന്നു.വലിയ സ്‌ക്രീനിലൂടെ, കാവിലെ വിവിധ ഇടങ്ങളിലായി,ലൈവ് ടെലികാസ്റ്റിംഗ് കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.ഈ വര്‍ഷം തമിഴ്‌നാട് നീലഗിരി ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വയനാട് വിഷന്‍ സിഗ്‌നല്‍ ലഭ്യമായി തുടങ്ങിയതോടെ വയനാടിന്റെ ദേശീയോത്സവം ടിവിയിലൂടെ കണ്ടു ആസ്വദിക്കാനുള്ള അവസരം നീലഗിരിയിലും ലഭിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!