കളക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തും

0

വയനാട് ജില്ലാ കര്‍ഷക പ്രതിരോധ സമിതി കളക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തും.മാര്‍ച്ച് 31ന് രാവിലെ 10 മുതല്‍ ഏപ്രില്‍ ഒന്നിനു രാവിലെ 10 വരെയാണ് സമരമെന്ന് സംഘാടകര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വനത്തിനുചുറ്റും ലോഹ വലയോടുകൂടിയ റെയില്‍പാള വേലിയോ ക്രാഷ്ഗാര്‍ഡ് കയര്‍ വേലിയോ സ്ഥാപിക്കുക, 1972ലെ വന്യജീവി സംരക്ഷണ നിയമം ജനങ്ങളുടെ ജീവനും സ്വത്തിനും പൂര്‍ണ സംരക്ഷണം ഉറപ്പുവരുത്തുംവിധം ഭേദഗതി ചെയ്യുക, വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിനു 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുക, വന്യജീവികള്‍ നശിപ്പിക്കുന്ന വിളകള്‍ക്കും കന്നുകാലികള്‍ നഷ്ടപ്പെടുന്നവര്‍ക്കും കമ്പോളവിലയ്ക്കു തുല്യമായ പരിഹാരധനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് സമിതി വൈസ് പ്രസിഡന്റുമാരായ പ്രംരാജ് ചെറുകര, വി.കെ. ഹംസ, സെക്രട്ടറി വി.കെ. സദാനന്ദന്‍, ട്രഷറര്‍ ദേവസ്യ പൂറ്റനാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കെ റെയില്‍ വിരുദ്ധ ജനകീയ സമിതി കണ്‍വീനര്‍ എസ്. രാജീവന്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് ഡോ.ഡി. സുരേന്ദ്രനാഥ് അധ്യക്ഷനാകും.

 

Leave A Reply

Your email address will not be published.

error: Content is protected !!