ആര്‍ദ്രകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

0

ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ജില്ലാതലത്തില്‍ നൂല്‍പ്പുഴ ഒന്നാംസ്ഥാനം (5ലക്ഷം രൂപ),കണിയാമ്പറ്റ രണ്ടാം സ്ഥാനം(3ലക്ഷം രൂപ),വെള്ളമുണ്ട മൂന്നാം സ്ഥാനം (2ലക്ഷം രൂപ) കരസ്ഥമാക്കി.നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് പുരസ്‌കാരം.2021-22 വര്‍ഷം ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 962.55 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!