സംയുക്തവാഹന പരിശോധന: 133 വാഹനങ്ങളില്‍ നിന്ന് 4.61 ലക്ഷം രൂപ പിഴ ഈടാക്കി. 

0

മാനന്തവാടി, വൈത്തിരി, ബത്തേരി താലൂക്കുകളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘകര്‍ക്ക് പിടിവീണത്. റോഡ് സേഫ്റ്റി കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തിയായിരുന്നു പരിശോധന. ഗുഡ്സ് വാഹനങ്ങള്‍ നിയമം ലംഘിച്ച് അമിത ഭാരം കയറ്റുന്നത് തടയുന്നതിനും പരിശോധന നടത്തി. എംവിഡി, റവന്യൂ,പോലീസ്,ജിഎസ്ടി, ജിയോളജി, ലീഗല്‍ മെത്രോളജി വകുപ്പുകള്‍ പരിശോധനയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!