മാരക മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍
തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ മാനന്തവാടി എക്‌സൈസ് റെയിഞ്ചും എക്‌സൈസ് ഇന്റലിജന്‍സ് സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനക്കിടെ മാരക മയക്കു മരുന്നായ 0.079 ഗ്രാം എല്‍. എസ്. ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍. ബാംഗ്ലൂര്‍ സ്വദേശി അശ്വതോഷ് ഗൗഡ ( 23)ആണ് പിടിയിലായത്.20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബില്‍ജിത്ത്. പി. ബി യുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ്.വി, സുരേഷ് വെങ്ങാലിക്കുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായവിനോദ് പി.ആര്‍,ജോബിഷ്. കെ. യൂ, ബിനു. എം. എം, വിപിന്‍. പി, എക്‌സൈസ് ഡ്രൈവര്‍ അബ്ദുല്‍ റഹീം എം. വി എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു