കേരള സംസ്ഥാന യുവജനകമ്മീഷന്‍ ജോബ്‌ഫെസ്റ്റ് മാര്‍ച്ച് 31ന് കല്‍പ്പറ്റയില്‍.

0

കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 31 ന് കല്‍പ്പറ്റ എച്ച്.ഐ.എം യു.പി സ്‌കൂളില്‍ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് യൂത്ത് കമ്മീഷന്‍ അംഗം കെ. റഫീഖ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 10 മണി മുതലാണ് തൊഴില്‍ മേള. 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാവുന്നതാണ്. പ്രമുഖ ഹോസ്പിറ്റലുകള്‍, ഐ.ടി സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വാഹന നിര്‍മ്മാതാക്കള്‍, ടെക്സ്റ്റയില്‍സുകള്‍ മറ്റ് പ്രമുഖ കമ്പനികള്‍ വ്യാപാര സ്ഥാപനങ്ങളുമാണ് തൊഴിലന്വേഷകരെ തേടി ജോബ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.

 

കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാവുന്നതാണ്. നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ അനേകം തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങള്‍ക്കും തൊഴില്‍ പരിചയമുള്ളവര്‍ക്കും പങ്കെടുക്കാവുന്നതാണ്.40 സ്ഥാപനങ്ങള്‍ ഇതിനോടകം ജോബ് ഫെസ്റ്റില്‍ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ടന്ന് ഇവര്‍ പറഞ്ഞു.

യോഗ്യതയുള്ള യുവജനങ്ങള്‍ക്ക് https://forms.gle/imE9GhYURiuZEQ1E6 എന്ന ലിങ്ക് മുഖാന്തിരമോ താഴെ നല്‍കുന്ന ഝഞ കോഡ് മുഖാന്തരമോ നേരിട്ടോ തൊഴില്‍ മേളയില്‍ അപേക്ഷിക്കാം. സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കെ റഫീഖ് ,യുവജന കമ്മീഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ ജെറിഷ് ,യുവജന കമ്മീഷന്‍ ഗ്രീന്‍ യൂത്ത് കോര്‍ഡിനേറ്റര്‍ എം ആര്‍ രഞ്ജിത് ,ജോബ് ഫെസ്റ്റ് കോര്‍ഡിനേറ്റേര്‍മാരായ ഇ ഷംലാസ്, മുഹമ്മദ് റാഫില്‍-
എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!