മഹാത്മാ പുരസ്‌കാരം കരസ്ഥമാക്കി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2021-22 വര്‍ഷത്തെ മഹാത്മാ പുരസ്‌കാരത്തില്‍ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും മികച്ച ഗ്രാമ പഞ്ചായത്തിനുള്ള പുരസ്‌കാരം എടവക ഗ്രാമപഞ്ചായത്തും കരസ്ഥമാക്കി. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കി.ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന പരിപടിയില്‍ വയനാട് ജില്ലാ കലക്ടര്‍ രേണുരാജ് ഐഎഎസില്‍ നിന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി,എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റര്‍, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക ഷാജി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കല്‍,പട്ടിക വര്‍ഗ്ഗ പ്രാതിനിധ്യം,വേതന വിതരണം,സുഭിക്ഷ കേരളം,ശുചിത്വ കേരളം തുടങ്ങിയ 15 ഓളം വിഷയങ്ങള്‍ മാനദണ്ഡമാക്കിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു.ഡി പിസി സര്‍ക്കാര്‍ പ്രതിനിധി എ എന്‍ പ്രഭാകരന്‍,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ജയഭാരതി,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോള്‍,വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍,വകുപ്പ് മേധാവികള്‍,ജെപിസി പ്രീതി മേനോന്‍,മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി പി ഷിജി,ഓംബുഡ്‌സ്മാന്‍ ഒ.പി അബ്രഹാം എന്നിവര്‍ സംബന്ധിച്ചു.