വാഴകൃഷിക്ക് കൃഷിഭവന്‍ വഴി എടുത്ത ഇന്‍ഷൂറന്‍സ് കൃഷിനശിച്ച് ആറുമാസമായിട്ടും നല്‍കുന്നില്ലെന്ന് പരാതി.800 ഓളം വാഴകള്‍ക്ക് ഇന്‍ഷ്യൂര്‍ ചെയ്ത
അമ്പലവയല്‍ സ്വദേശി താന്നക്കല്‍ മത്തായിയാണ് പരാതിയുമായി രംഗത്തെത്തിയത്.കൃഷിഭവന്‍ വഴി വാഴകള്‍ക്ക് മൂന്ന് രൂപ നിരക്കിലാണ് ഇദ്ദേഹം ഇന്‍ഷൂര്‍ ചെയ്തത്.പിന്നീട് കൃഷിനശിച്ച പ്രദേശം ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് ശേഷം 150 വാഴകള്‍ക്ക് ഇന്‍ഷൂര്‍ തുക അനുവധിച്ചു.എന്നാല്‍ മാസങ്ങളായിട്ടും തുക നല്‍കിയില്ല.പല തവണ അമ്പലവയല്‍ കൃഷിഭവനില്‍ പരാതി പറഞ്ഞിട്ടും പ്രശ്‌നത്തിന് പരിഹാരമില്ലെന്ന് മത്തായി.800 വാഴകള്‍ക്ക് 3 രൂപ നിരക്കില്‍ 2400 രൂപയാണ് ഇന്‍ഷൂറന്‍സിനായി അടച്ചത്. 300 രൂപയാണ് ഇന്‍ഷൂറന്‍സ് തുക. കൃഷിഭവനില്‍ നിന്ന് അറിയിച്ച 150 വാഴകള്‍ക്കുള്ള ഇന്‍ഷൂറന്‍സ് തുക ലഭിക്കാത്തതിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് കര്‍ഷകനായ മത്തായി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post