ശക്തമായ വേനലില്‍ വരളുന്ന കാടിന് ആശ്വാസമാകുക എന്ന ലക്ഷ്യത്തോടെയാണ് ലോക ജലദിനത്തില്‍ വിദ്യാര്‍ഥികള്‍ കൈകോര്‍ത്ത് വനത്തിനുള്ളില്‍ തടയണകള്‍ നിര്‍മ്മിച്ചത്.കുറിച്യാട് റെയിഞ്ചിലെ താത്തൂര്‍ സെക്ഷന്‍ വനമേഖലയിലെ അമ്പതേക്കര്‍ വനത്തിലെ അരുവിക്ക് കുറുകെയാണ് തടയണകള്‍ നിര്‍മ്മിച്ചത്.ബ്രഷ് വുഡ് ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം.ആറ് മീറ്റര്‍,മൂന്നരമീറ്റര്‍ വിതികളിലുള്ള രണ്ട് വീതം തടയണകളാണ് നിര്‍മ്മിച്ചത്്.വാലുമ്മല്‍ ടീച്ചല്‍ എജ്യുക്കേഷന്‍ സെന്ററിലെ 60 വിദ്യാര്‍ഥികളും മൂന്ന അധ്യാപകരുമാണ് വനംവകുപ്പ് ജീവനക്കാരുടെ സഹകരണത്തോടെ തടണകള്‍ തീര്‍ത്തത്. തടണ നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം കുറിച്യാട് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ കെ മധുസുധനന്‍ നിര്‍വഹിച്ചു.