ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ 28ന് പണിമുടക്കും.

0

സംസ്ഥാനത്തിന് ആവശ്യമായ മരുന്നും ഭക്ഷ്യ വസ്തുക്കളും, നിര്‍മ്മാണ മേഖലക്ക് ആവശ്യമായ കരിങ്കല്ല്, ചെങ്കല്ല്, മണല്‍, മണ്ണ് തുടങ്ങി ജനജീവിതവുമായി ബന്ധ പ്പെട്ട് സംഭാവന നല്‍കുന്ന ചരക്ക് കടത്ത് മേഖലയിലെ ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളോട് സമാനതകളില്ലാത്ത ശിക്ഷാ നടപടികളാണ് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് നിയമത്തിന്റെ പേരില്‍ നടക്കുന്നതെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇത്തരം പീഡനങ്ങള്‍ക്കെതിരെയാണ് പണിമുടക്ക് .പരിഹാരം കാണാത്ത പക്ഷം അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനും സംയുക്ത ട്രേഡ് യൂണിയന്‍ തീരുമാനിച്ചതായി സംയുക്ത യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.സി.പി. മുഹമ്മദാലി, അനീഷ് ബി. നായര്‍, ഗിരീഷ് കല്‍പ്പറ്റ ,ടി.മണി, രാജു കൃഷ്ണ, അബ്ദുള്‍ അസീസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!