സംസ്ഥാനതല കായിക മേള: ജേതാക്കളായി മീനങ്ങാടി ജി.സി.ഐ

0

സംസ്ഥാനതല കായിക മേളയില്‍ ഒന്നാം സ്ഥാനവുമായി മീനങ്ങാടി ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് .മാര്‍ച്ച് 11, 12 തിയ്യതികളിലായി എറണാകുളം കളമശ്ശേരിയില്‍ നടന്ന സംസ്ഥാന തല കായിക മേളയില്‍ എക്കാലത്തെയും മികച്ച ലീഡോടു കൂടിയാണ് മീനങ്ങാടി ജി.സി.ഐ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.സംസ്ഥാനത്തെ 17 ജി.സി.ഐ കളില്‍ നിന്നായി മുന്നൂറോളം വിദ്യാര്‍ത്ഥികളാണ് മല്‍സരത്തില്‍ പങ്കെടുത്തത്.ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിനിയായ എ.എ അമൃതയെ വ്യക്തിഗത ചാമ്പ്യനായും തെരഞ്ഞെടുത്തു.

പങ്കെടുത്ത 11 ഇനങ്ങളില്‍ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനത്തോടെ വിജയം നേടി ചരിത്രം കുറിച്ചു. ഗ്രൗണ്ടും മറ്റ് പ്രാഥമിക സൗകര്യങ്ങളുമില്ലാതെ താല്‍കാലിക ട്രെയിനറുടെ പരിശീലനത്തില്‍ നേടിയ വിജയം ജില്ലക്ക് ഏറെ അഭിമാനാര്‍ഹമായി. വിദ്യാര്‍ത്ഥികള്‍ മീനങ്ങാടി ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!