വള്ളിയൂര്‍ക്കാവില്‍ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍

0

വള്ളിയൂര്‍ക്കാവില്‍ എക്‌സിബിഷന്‍ സ്റ്റാള്‍ പരിസരത്ത് പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തയാളെ മാനന്തവാടി പോലീസ് അറസ്റ്റു ചെയ്തു.പ്രദര്‍ശന നഗരിയില്‍ കച്ചവടത്തിനായെത്തിയ കാസര്‍കോട് ഗാന്ധിപുരം സ്വദേശി എസ്.സി പ്രമോദ് എ (39) നെയാണ് അറസ്റ്റിലായത്.ഇയാളുടെ കാര്‍ തട്ടിയതുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കവെ ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹിയെ മര്‍ദിച്ചത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ പ്രമോദ് അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് എസ്.ഐ ജോസടക്കം 6 പോലീസുകാര്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രാഥമികചികിത്സ തേടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ റിമാന്റ് ചെയ്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!