പശ്ചാത്തല മേഖലയ്ക്ക് മുന്‍തൂക്കം ബത്തേരി നഗരസഭ ബജറ്റ് അവതരിപ്പിച്ചു

0

പശ്ചാത്തല മേഖലയ്ക്ക് മുന്‍തൂക്കം നല്‍കി സുല്‍ത്താന്‍ബത്തേരി നഗരസഭയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. 53കോടി 80ലക്ഷത്തി 26 ആയിരത്തി 214 രൂപ വരവും 53 കോടി 22 ലക്ഷത്തി 37 ആയിരത്തി 260 രൂപ ചെലവും 57 ലക്ഷത്തി 88 ആയിരത്തി 954 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റില്‍ 18 കോടി രൂപയാണ് പശ്ചാതല മേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത്. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസാണ് ബജറ്റ് അവതരിപ്പിച്ചത്.

18 കോടി 23 ലക്ഷം രൂപയാണ് മേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത്. പി എം എ വൈ, ലൈഫ് പാര്‍പ്പിട സുരക്ഷാപദ്ധതിക്കായി എട്ട് കോടി 17 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൈവശരേഖയില്ലാത്ത കുടുംബങ്ങള്‍ ചൂരിമലപ്രദേശത്തെ കുടുംബങ്ങളുടെ വീടുകളുടെ അറ്റകുറ്റപണികള്‍ക്കായി 20 ലക്ഷംരൂപയും വകയിരുത്തിയിട്ടുണ്ട്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് മൂന്ന് കോടിയും വകയിരുത്തി. സാമൂഹ്യ സുരക്ഷയ്ക്ക് രണ്ട് കോടിയും നഗരസഭയിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് 1കോടി 63 ലക്ഷവും, കാര്‍ഷിക മേഖലയ്ക്ക് ഒരു കോടി 54 ലക്ഷം രൂപയും ആരോഗ്യമേഖല്യക്ക് ഒരുകോടി 6ലക്ഷവും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 60 ലക്ഷവും പട്ടികജാതി പട്ടികവര്‍ഗ സമഗ്രവികസനത്തിന് 65 ലക്ഷവും, മാലിന്യ സംസ്‌കരണത്തിന് 92 ലക്ഷം രൂപയും കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് 29 ലക്ഷവും, ദുരന്തനിവാരണത്തിന് 27 ലക്ഷവും, പ്രാദേശിക സാമ്പത്തിക വികസനത്തിന് 35 ലക്ഷം, വന്യമൃഗശല്യം പരിഹരിക്കുന്നതിനായി ജനകീയ ഫെന്‍സിംഗിന് പത്ത് ലക്ഷം, നഗരസഭ സൗന്ദര്യ വല്‍ക്കരണത്തിന് 14 ലക്ഷം രൂപയും, ടൂറിസ പദ്ധതികള്‍ക്കായി 65 ലക്ഷംരൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ആധുനിക ശ്മാശന നിര്‍മ്മാണത്തിന് 50 ലക്ഷംരൂപയുമാണ് വകയിരുത്തിയിരിക്കുന്ന ബജറ്റ് നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസാണ് അവതരിപ്പിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!