കാര്‍ഷിക മേഖലയ്ക്കും ഗ്രാമീണ റോഡുവികസനത്തിനും പ്രത്യേക പരിഗണന അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

0

കാര്‍ഷിക മേഖലയ്ക്കും ഗ്രാമീണ റോഡുവികസനത്തിനും പ്രത്യേക പരിഗണനനല്‍കി അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക ബജറ്റ്. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ഹഫ്‌സത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ.ഷമീർ ആണ് ബജറ്റ് അവതരിപ്പിച്ചത്.

45 കോടി 31 ലക്ഷത്തി 52 ആയിരത്തി 119 രൂപ വരവും, 45 കോടി ഒരുലക്ഷത്തി 53 ആയിരം രൂപ ചിലവും 29 ലക്ഷത്തി 89 ആയിരത്തി 119 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീർ അവതരിച്ചത്. പ്രസിഡണ്ട് സി കെ ഹഫ്സത്ത് അധ്യക്ഷയായി.
ബജറ്റിൽ കാര്‍ഷിക മേഖലയ്ക്കും ഗ്രാമീണ റോഡുവികസനത്തിനും പ്രത്യേക പരിഗണനനല്‍കി. കാര്‍ഷികമേഖയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി നാലുകോടിരൂപയും ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് മൂന്നുകോടി 14 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. അങ്കണവാടികളും
വിദ്യാലയങ്ങളും ഉൾപ്പെടെയുള്ളവയുടെ അറ്റകുറ്റപ്പണിക്ക് 50 ലക്ഷവും പൊതുകെട്ടിടങ്ങളുടെ നിർമാണത്തിന് 40 ലക്ഷവും നടപാത നിർമാണത്തിന് 13.5 ലക്ഷവും എൽപി സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് മുറികൾക്ക് 15.78 ലക്ഷവും അറ്റകുറ്റപ്പണിക്ക് 16 ലക്ഷംവും വകയിരുത്തിയിട്ടുണ്ട്

 

ചടങ്ങിൽ ജെസി ജോര്‍ജ്, ഷീജ ബാബു, ടി.ബി. സെനു, എന്‍.സി. കൃഷ്ണകുമാര്‍, എം.യു. ജോര്‍ജ്, വി.വി. രാജന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!