പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
വയനാട് ജില്ലാ സബ്ബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, വെറ്ററന്‍ പുരുഷ വനിതാ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മാനന്തവാടി ടൗണ്‍ ഹാളില്‍ ആരംഭിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. എം.പി ഗോവിന്ദരാജ് അധ്യക്ഷത വഹിച്ചു. എം.കെ കൃഷ്ണകുമാര്‍ മുഖ്യാതിഥിയായിരുന്നു. 100 ഓളം പേരാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.