പാലുകുന്ന് ഗവ.എല്‍ പി സ്‌കൂളിന്റെ രജത ജൂബിലി ആഘോഷവും , സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മിസ്‌ട്രെസ്സ് ആഗ്‌നസ് റീന ടീച്ചര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു.സ്‌കൂള്‍ മാഗസിന്‍ പ്രകാശനവും നടന്നു, പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചര്‍ ഉദ്ഘാടനം ചെയതു. മാനന്തവാടി എഇഒ ഗണേഷ് മുഖ്യ പ്രഭാഷണം നടത്തി.മാനന്തവാടി ബിപിസി സുരേഷ് സ്‌കൂള്‍ മാഗസിന്‍ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. 34 വര്‍ഷത്തെ സേവനത്തില്‍ നിന്നും വിരമിക്കുന്ന തുഷാര ഷിജു, രജിത വിജയന്‍,രാജഗോപാലന്‍,മൃദുല്‍,ശോഭന,ശ്രീജിത്ത്,റഷീദ്,കുമാരി വാമിക, വിജീഷ് എന്നിവര്‍ സംസാരിച്ചു.കലാ കായിക മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള അവാര്‍ഡ് ദാനവും കുട്ടികളുടെ കലാവിരുന്നും നടന്നു.