യുഡിഎഫിന്റെ നിയമസഭയിലെ പെരുമാറ്റം ചട്ടങ്ങള്‍ മറി കടന്ന് :ഇ.പി. ജയരാജന്‍

0

നിയമങ്ങളും ചട്ടങ്ങളും മറി കടന്നാണ് യുഡിഎഫിന്റെ നിയമസഭയിലെ പെരുമാറ്റമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍.
നിയമസഭയില്‍ ബഹളം വയ്ക്കുന്നത് യുഡിഎഫിലെ കുഴപ്പങ്ങളെ മറച്ചു വയ്ക്കുന്നതിനുമാണെന്നും ഇ പി ജയരാജന്‍.ബത്തേരിയില്‍ എകെജി സ്മാരക മന്ദിര തറക്കല്ലിടലും ഏരിയ കമ്മിറ്റി കുടുംബ സംഗമവും ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

 

എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ച്ചായായി നടത്തിക്കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തന ങ്ങളെ എതിര്‍ക്കാനുമാണ് നിയമസഭയില്‍ പ്രതിപക്ഷം ബഹളം വെക്കുന്നത്.സര്‍ക്കാര്‍ നടത്തുന്ന വികസനങ്ങളെ യുഡിഎഫും ബിജെപിയും അന്ധമായി എതിര്‍ക്കുകയാണ്. ചടങ്ങില്‍ വി.വി. ബേബി അധ്യക്ഷനായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, സി. കെ. ശശീന്ദ്രന്‍, കെ.റഫീഖ്, കെ. സി. റോസക്കുട്ടി, ഏരിയ സെക്രട്ടറി പി.ആര്‍. ജയപ്രകാ ശ്, സുരേഷ് താളൂര്‍, ബീന വിജയന്‍, പി.കെ. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!