സുല്‍ത്താന്‍ബത്തേരി പ്രദേശത്തെ കുടിവെള്ള സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരസഭ കുടിവെള്ള പരിശോധന ക്യാമ്പ് സംഘടിപ്പിക്കും.മാര്‍ച്ച് 21, 22 തീയതികളില്‍ നഗരസഭ ഓഫീസ് പരിസരത്താണ് ക്യാമ്പ്.സുരക്ഷിതമായ കുടിവെള്ളം ലഭ്യത എന്നതാണ് ലക്ഷ്യം. നഗരസഭ ചെയര്‍മാന്‍ ടി. കെ രമേശ് ഉദ്ഘാടനം ചെയ്യും.നഗരസഭ പ്രദേശത്തെ സ്ഥാപനങ്ങള്‍ക്കും വീട്ടുകാര്‍ക്കും 50% കിഴിവ് നല്‍കിയാണ് പരിശോധന.1000രൂപയാണ് ഫീസ്. വൃത്തിയാക്കിയ കുപ്പിയില്‍ വെള്ളം സ്വയം ശേഖരിച്ചു കൊണ്ടുവരേണ്ടതാണ് കിണര്‍ വെള്ളം രണ്ടോ മൂന്നോ ബക്കറ്റ് കോരി കളഞ്ഞ ശേഷവും കുഴല്‍ കിണറില്‍ വെള്ളം കുറച്ച് അടിച്ചു കളഞ്ഞതിനുശേഷം പൈപ്പിലെ വെള്ളം കുറച്ചു തുറന്നു വിട്ടതിനുശേഷം ആണ് വൃത്തിയുള്ള സാഹചര്യത്തില്‍ കുപ്പിയില്‍ ശേഖരിക്കേണ്ടതെന്ന്ക്ലീന്‍ സിറ്റി മാനേജര്‍ കെഎം സജി അറിയിച്ചു