കാട്ടാനയുടെ ആക്രമണത്തില്‍ വൃദ്ധക്ക് ഗുരുതര പരിക്ക്
ചേകാടി പാക്കം കട്ടക്കണ്ടി കോളനിയിലെ കാളി രാജേന്ദ്രന്‍(67)നെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. വീടിന് സമീപത്ത് പശുവിന് വെള്ളം കൊടുക്കാന്‍ പോയ സമയത്താണ് ആനയുടെ ആക്രമണം ഉണ്ടായത്. ഇരുകാലുകള്‍ക്കും ചെവിക്കും സാരമായി പരിക്കേറ്റ കാളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു