ഗീതാ പാരായണ മല്‍സരം നടത്തി
വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിനോടനുബന്ധിച്ച് മേലെക്കാവില്‍ ഗീതാ പാരായണം മല്‍സരം നടത്തി.ഉത്സവാഘോഷ കമ്മിറ്റി പ്രസിഡണ്ട് കെ.സി.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജയദേവന്‍ അധ്യക്ഷനായിരുന്നു.വനജാക്ഷി ടീച്ചര്‍, ലീലാ ഭായ് ടീച്ചര്‍, പവനന്‍ മാസ്റ്റര്‍, ശാന്ത ടീച്ചര്‍, ഗിരിഷ് കുമാര്‍ എം.കെ, പ്രകാശന്‍ എം.ജി.സജിന സനില്‍കുമാര്‍, പുഷ്പ ശശിധരന്‍, സോമലത, ശാന്ത കെ.എം. എന്നിവര്‍ സംസാരിച്ചു.
എല്‍.പി.വിഭാഗം ഗീതാ പാരായണ മല്‍സരത്തില്‍ ഒന്നാം സ്ഥാനം പുണ്യ ലക്ഷ്മി, രണ്ടാം സ്ഥാനം ലക്ഷ്മിജ എം.കെ, മൂന്നാ സ്ഥാനം ദേവ ശ്രീഹരികുമാറും പങ്കിട്ടു. വിജയികള്‍ക്ക് മാനന്തവാടി സറ്റേഷന്‍ എസ്.ഐ.കെ.കെ.സോബി സമ്മാനങ്ങള്‍ വിതരണം നടത്തി.യു.പി.വിഭാഗത്തില്‍ നടന്ന ഗീതാ പാരായണ മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തിന് വിഘ്‌നേഷും, രണ്ടാം സ്ഥാനത്തിന് സായൂജ്യ എന്‍.എസ്, മൂന്നാം സ്ഥാനം തേജാ ലക്ഷ്മിയും പങ്കിട്ടു. മുന്‍ ഉല്‍സവാഘോഷ കമ്മിറ്റി പ്രസിഡണ്ട് എന്‍.കെ.മന്മഥന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.ഹൈസ്‌കൂള്‍ വിഭാഗത്തിന് നടന്ന ഗീതാ പാരായണ മല്‍സരത്തില്‍ ഒന്നാം സ്ഥാനം അനഘ ഹരികുമാര്‍, രണ്ടാം സ്ഥാനം സനോജന. കെ, മൂന്നാം സ്ഥാനം അദ്വൈത് കെ.ജി എന്നിവര്‍ പങ്കിട്ടു. മല്‍സരത്തില്‍ പങ്കെടുത്ത വിജയികള്‍ക്ക് ട്രസ്റ്റി ഏച്ചോം ഗോപി സമ്മാനദാനം നല്‍കി.
.