മരമുത്തശ്ശിക്ക് ആദരം
അന്താരാഷ്ട്ര വനദിനാചരണത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറസ്ട്രി ബാവലിയിലെ മരമുത്തശ്ശിയെ ആദരിച്ചു.250 വര്‍ഷം പഴക്കമുള്ള അരയാല്‍ മരത്തിനാണ് സ്‌നേഹാദരവ് നല്‍കിയത്.ബാവലിയില്‍ ചടങ്ങ് തിരുനെല്ലി പഞ്ചായത്ത് വൈസ്പ്രസിഡന്റ് സി.ടി.വത്സലകുമാരി ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യല്‍ ഫോറസ്ട്രി അസി.കണ്‍സര്‍വേറ്റര്‍ ജോസ് മാത്യൂ അധ്യക്ഷനായിരുന്നു. മാനന്തവാടി ബ്ലോക്ക് ഹരിത സമിതി ചെയര്‍മാന്‍ ടി.സി.ജോസഫ് മരമുത്തശ്ശിയെ പരിചയപ്പെടുത്തി.സംസ്ഥാന രഹസ്യാന്വേഷണവിഭാഗം എസ്ഐ സനല്‍കുമാര്‍, തോല്‍പ്പെട്ടി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.പി.സുനില്‍കുമാര്‍,സോഷ്യല്‍ ഫോറസ്ട്രി മാനന്തവാടി റെയ്ഞ്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.കെ.സുരേന്ദ്രന്‍ ഹാരിസ് പള്ളത്ത് എന്നിവര്‍ സംസാരിച്ചു.