ആചാരാനുഷ്ടാനങ്ങള്‍ വ്യത്യസ്തത പുലര്‍ത്തി വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം

0

വയനാടിന്റെ ദേശീയോത്സവമായ മാനന്തവാടി വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം ഉത്സവം കാണാന്‍ വന്‍ ജനാവലി എത്തുമ്പോഴും കാവിലെ ആചാരാനുഷ്ടാനങ്ങള്‍ അത് ഒന്ന് വേറെ തന്നെയാണ് കഷ്ണം മുറിക്കലും അരിയളവുമെല്ലാം അതിന്റ പ്രത്യേകതയാണ്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും കാവിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു ചടങ്ങാണ് ഒപ്പന വരവ്.ആചാരങ്ങളും അനുഷ്ടാനങ്ങളും ഏറെയുള്ള ഒരു ഉത്സവമാണ് വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം.സാധാരണ ക്ഷേത്രങ്ങളില്‍ കൊടിയേറ്റത്തിന് ശേഷമാണ് ഉത്സവം തുടങ്ങുന്നതെങ്കില്‍ കാവിലും മറ്റ് ഭഗവതി ക്ഷേത്രങ്ങളിലും ഉത്സവം തുടങ്ങി ഏഴാം തീയ്യതിയാണ് കൊടിയേറുക. കൂടാതെ അന്നദാനത്തിന് ഭക്ഷണം ഒരുക്കും മുന്‍പ് അരിയളവും കഷ്ണം മുറിക്കല്‍ ചടങ്ങും നടക്കും. അന്നദാനത്തിന് ഭക്ഷണം ഉണ്ടാക്കുന്നത് നമ്പൂതിരിമാണെങ്കില്‍ അടുപ്പില്‍ തീ കൊടുക്കുന്നത് ഇവിടുത്ത ആദിവാസി സമൂഹമാണ്. ഏറ്റവും പ്രധാനപ്പെട്ടത് 25-ാം തീയ്യതി നടക്കുന്ന ഒപ്പന വരവാണ്. മേല്‍ശാന്തി ശ്രീജേഷ് നമ്പൂതിരി തലേദിവസം ധ്യാനമിരിക്കുകയും ദേവിയുടെ ഉള്‍വിളി ഉണ്ടാകുമ്പോള്‍ കല്ലോടിക്കടുത ചേരംങ്കോട്ട് ക്ഷേത്രത്തിലെത്തുകയും ഒരു ദിവസം ധ്യാനമിരുന്ന് പിറ്റെ ദിവസം ഒപ്പന കോപ്പുമായി ഓടിയും നടന്നും കാവിലെത്തും.പ്രകൃതിപോലും നിശബ്ദമായ ആ സമയം ഒപ്പന വരവ് ദര്‍ശിക്കാന്‍ ആയിരങ്ങളാണ് കാവിലുണ്ടാവും. 25 മുതല്‍ ദേവിയെ ദര്‍ശിക്കാന്‍ താഴെകാവില്‍ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ടാവും ഇത് കൂടാതെ ഉത്സവത്തിന് സമാപനം കുറിച്ച് 29 ന് പുലര്‍ച്ചെ താഴെ കാവില്‍ ധാരികവധവും കോലം കൊറയും നടക്കുകയും ചെയ്യും.

Leave A Reply

Your email address will not be published.

error: Content is protected !!