വള്ളിയൂര്‍ക്കാവ് ഉത്സവ നഗരി സിസിടിവി നിരീക്ഷണത്തില്‍
വള്ളിയൂര്‍ക്കാവ് ഉത്സവ നഗരി സിസിടിവി നിരീക്ഷണത്തില്‍. മാനന്തവാടി പോലീസിന്റെ നിര്‍ദ്ദേശാനുസരണമാണ് ആദ്യമായി ഉത്സവ നഗരിയില്‍ ഭക്തജനത്തിന്റെ സുരക്ഷക്കായി ഇത്തരത്തിലൊരു സംവിധാന മൊരുക്കിയത്.മേലേക്കാവിലേക്കുള്ള റോഡ്, മേലേക്കാവ് പരിസരം, കാര്‍ണിവല്‍ ഗ്രൗണ്ട്, എക്‌സിബിഷന്‍ ട്രെഡ് ഫെയര്‍, താഴെക്കാവ്, ഉത്സവാഘോഷ കമ്മിറ്റി പരിസരം എന്നിവിടങ്ങളിലെല്ലാമായി 30 ഓളം ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ക്രമസമാധാന പാലനം, ഭകത ജന സുരക്ഷ, അനിഷ്ട സംഭവങ്ങള്‍, ഗതാഗത നിയന്ത്രണം, ഭക്തജനങ്ങളുടെ സുരക്ഷ എന്നിവയെല്ലാമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഉത്സവാഘോഷ കമ്മിറ്റി സെക്രട്ടറി എ എം നിഷാന്ത് പറഞ്ഞു.
സി സി ടി വി യിലെ ദൃശ്യങ്ങള്‍ ഉത്സവ നഗരിയിലെ പോലിസ് എയിഡ് പോസ്റ്റില്‍ ലഭ്യമാകുന്നതോടെ ക്രമസമാധനം സുഗമമായി തീരും, ദേവസ്വം ബോര്‍ഡ്, കാര്‍ണിവല്‍, എക്‌സിബിഷന്‍ നടത്തിപ്പുകാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് സിസിടിവി സ്ഥാപിച്ചത്. വള്ളിയൂര്‍ക്കാവ് ഉത്സവ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വിപുലമായ രീതിയിലുള്ള സി സി ടി വി സജ്ജീകരണം ഏര്‍പ്പെടുത്തിയത്,