ഒന്നര കിലോ കഞ്ചാവുമായി കാസര്‍ഗോട് സ്വദേശി പിടിയില്‍
കാട്ടിക്കുളം ബാവലി പരിസരങ്ങളില്‍ എക്സൈസ് നടത്തിയ പരിശോധനക്കിടെ ഒന്നര കിലോ കഞ്ചാവുമായി കാസര്‍ഗോട് സ്വദേശി പിടിയില്‍. കാസര്‍ഗോട് തളങ്കര ഖമറുന്നീസ മന്‍സില്‍ അബ്ദുള്‍ റൗഫ് (22) ആണ് പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച കെ.എല്‍ 14 ഡബ്ല്യു 1475 പള്‍സര്‍ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി.ഐ ജിമ്മി ജോസഫ്, എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ജി രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.