ബജറ്റ് മനോഹരമാണെന്ന് പ്രസംഗിച്ചാല്‍ പോര പ്രാവര്‍ത്തികമാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആര്‍ജ്ജവം കാണിക്കണമെന്ന് ഇടതുഅംഗങ്ങള്‍ പ്രതികരിച്ചു .വന്യമൃഗ ശല്യ പ്രതിരോധത്തിന് സഞ്ചിത നിധി രൂപീകരണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ജില്ലാ പഞ്ചായത്തിലെ ഇടതു അംഗങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുന്‍ കാലങ്ങളിലേതുപോലെ പര്‍ച്ചേയ്‌സിലൂടെ അഴിമതി കാട്ടാന്‍ അനുവദിക്കില്ലെന്ന് വൈസ് പ്രസിഡണ്ട് എസ്.ബിന്ദു, സുരേഷ് താളൂര്‍ തുടങ്ങിയ എല്‍.ഡി.എഫ്. അംഗങ്ങള്‍ പറഞ്ഞു.