കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കുമെന്ന് സി ഒ എ സംസ്ഥാന പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദീഖ്.കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ ബത്തേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വയനാട് ജില്ലയില്‍ വയനാട് വിഷനിലൂടെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഏതൊരു സാധാരണക്കാരനും ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് കേരള വിഷന്‍ ചെയ്യുന്നത്. വന്‍കിട കുത്തകകള്‍ രാജ്യത്ത് ഇന്റര്‍നെറ്റ് മേഖലകള്‍ കീഴടക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യമായി നെറ്റ് കണക്ഷന്‍ കേരള വിഷന്‍ നല്‍കുന്നത്.മൊബൈല്‍ ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ കേബിള്‍ ടി വി മേഖലയ്ക്ക് മാത്രമേ സാധിക്കൂ. പല വിധത്തിലും സി ഒ എ സംരംഭത്തെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടങ്കിലും അതിനെയെല്ലാം കൂട്ടായ പോരാട്ടത്തിലൂടെ സിഒഎ പരാജയപെടുത്തിയിട്ടുണ്ട്. ഓപ്പറേറ്റര്‍മാര്‍ കൂടിച്ചേര്‍ന്നുളള ക്ലസ്റ്ററുകള്‍ രൂപീകരിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി ലെസഫയര്‍ ഹോട്ടലില്‍ കണ്‍വെന്‍ഷനു തുടക്കം കുറിച്ച് സി ഒ എ ജില്ലാ പ്രസിഡണ്ട് പിഎം ഏലിയാസ് പതാക ഉയര്‍ത്തുകയും ചടങ്ങില്‍ അധ്യക്ഷനാവുകയും ചെയ്തു.സി ഒ എ സംസ്ഥാന വൈസ് പ്രസിഡണ്ട് എം മന്‍സൂര്‍, കേരള വിഷന്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഷ്‌റഫ് പൂക്കയില്‍ ജില്ലാ വാര്‍ഷിക റിപോര്‍ട്ടും, സി ഒ എ ജില്ലാ ട്രഷറര്‍ ബിജു ജോസ് ജില്ലാ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബിനേഷ് മാത്യു, സി എച്ച് അബ്ദുള്ള, അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.