പനമരം പുഴയില്‍  തടയണ നിര്‍മാണം

0

വേനല്‍ കനത്ത് നീരൊഴുക്ക് കുറഞ്ഞതോടെ പനമരം പുഴയില്‍ താല്‍ക്കാലിക തടയണ നിര്‍മാണം തകൃതിയില്‍ നടക്കുന്നു.വിവിധ സന്നന്ധ സംഘടനകളുടെയും ജലസേചന വകുപ്പിന്റെയും ജലനിധിയുടെയും വനംവകുപ്പിന്റെയും നേതൃത്വത്തിലാണ് താല്‍ക്കാലിക തടയണകളുടെ നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നത്.

പനമരം പുഴയില്‍ വെളളം കുറഞ്ഞ് പമ്പുഹൗസുകളും മറ്റും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയത്തതാണ് പുഴകള്‍ക്ക് കുറുകെ മണല്‍ച്ചാക്കും മറ്റും ഉപയോഗിച്ച് തടയണ നിര്‍മാണം തകൃതിയിലാകാന്‍ കാരണം. മുന്‍പ് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ലക്ഷങ്ങള്‍ മുടക്കി ജില്ലയിലെ പുഴകളില്‍ ഒട്ടേറെ തടയണകള്‍ നിര്‍മിച്ചിരുന്നെങ്കിലും തുടര്‍ച്ചയായ പ്രളയങ്ങളിലും മറ്റും പല തടയണകളും തകര്‍ന്നിരുന്നു. ഈ ഭാഗങ്ങളിലും കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസുകള്‍ക്ക് സമീപവുമാണ് തടയണ നിര്‍മാണം നടക്കുന്നത്. പൂല്‍പളളി പൂതാടി പഞ്ചായത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള പനമരം വലിയ പുഴയിലെ മാത്തൂര്‍ പമ്പ് ഹൗസിനു സമീപം വെളളം കുറഞ്ഞതിനാല്‍ കഴിഞ്ഞ ദിവസം മുതല്‍ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക തടയണയുടെ നീര്‍മാണം ആരംഭിച്ചിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!