നിയന്ത്രണം വിട്ട കാര്‍ ഇലട്രിക്ക് പോസ്റ്റില്‍ ഇടിച്ച് അപകടം
നിയന്ത്രണം വിട്ട കാര്‍ ഇലട്രിക്ക് പോസ്റ്റില്‍ ഇടിച്ച് അപകടം. തലപ്പുഴ തവിഞ്ഞാല്‍ 43ല്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം . ഇടിയുടെ ആഘാതത്തില്‍ ഇലട്രിക്ക് പോസ്റ്റ് പൊട്ടിവീണു. തരുവണ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.നിസാരപരിക്കേറ്റ ഇവര്‍ക്ക് തലപ്പുഴയിലെ ക്ലിനിക്കില്‍ പ്രാഥമിക ചികിത്സ നല്‍കി.