പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും ഗോത്രവര്‍ഗ സങ്കേതങ്ങള്‍ കേന്ദ്രീകരിച്ചു ഭക്ഷ്യ സുരക്ഷ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പോത്ത് വളര്‍ത്തല്‍ യൂണിറ്റുകള്‍ ആരംഭിക്കും. ഗ്രാമ പഞ്ചായത്തിന്റെ 2022- 23വാര്‍ഷിക പദ്ധതിയില്‍ മുപ്പതു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് പദ്ധതി നടത്തിപ്പിനായി മാറ്റി വെച്ചിട്ടുള്ളത്. പതിനയ്യായിരം രൂപ വിലമതിക്കുന്ന 202 പോത്തു കുട്ടികളെ സൗജന്യമായിട്ടാണ് തെരഞ്ഞെടുക്കപ്പെട്ട ഗോത്രവര്‍ഗ വനിത ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്.പുല്‍പ്പള്ളി മൃഗാശുപത്രി മുഖേനയാണ് പദ്ധതി നടപ്പിക്കുന്നത്.പോത്തു വളര്‍ത്തല്‍ പദ്ധതിയുടെ ആദ്യഘട്ട വിതരണോല്‍ഘാടനം പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ നിര്‍വഹിച്ചു ആദ്യഘട്ടത്തില്‍ ഓരോ പോത്തു കുട്ടി വീതമുള്ള യൂണിറ്റുകളാണ് വിതരണം ചെയ്യുക. മാംസോല്പാദന മേഖലയില്‍ സ്വയം പര്യാപ്തമാവാനും ഗ്രാമീണ ഗോത്ര വര്‍ഗ്ഗ സമ്പദ്ഘടനയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനമാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭനാ സുകു അധ്യക്ഷയായ ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം ടി കരുണാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി മുല്ലക്കല്‍, വാര്‍ഡ് മെമ്പര്‍ ജോഷി ചാരുവേലില്‍, പ്രൊക്യൂര്‍മെന്റ് കമ്മിറ്റിയംഗം റെജി പുലികുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് പുല്‍പ്പള്ളി മൃഗാശുപത്രി സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.കെ.എസ്. പ്രേമന്‍ സ്വാഗതവും പദ്ധതി കോ- ഓര്‍ഡിനേറ്റര്‍ എ കെ രമേശന്‍ നന്ദിയും പറഞ്ഞു. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ മാരായ സുനിത പി കെ, ബിനോയി ജെയിംസ്, രതീഷ്.പി കെ, ബിന്ദു എം.ആര്‍, ജീവനക്കാരായ വി.എം ജോസഫ്, സന്തോഷ് കുമാര്‍ പി ആര്‍, ജയ സുരേഷ്, സമീര്‍ ബാബു, മനോജ് കുമാര്‍ പി എസ് തുടങ്ങിയവര്‍ പോത്തു കുട്ടികള്‍ക്കുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്, സൗജന്യ മരുന്നു വിതരണം, ഇന്‍ഷുറന്‍സ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി