2 കിലോ കഞ്ചാവുമായി 3 പേര്‍ അറസ്റ്റില്‍
കാപ്പുണ്ടിക്കലില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി 3 പേര്‍ അറസ്റ്റില്‍ പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തു.
മാനന്തവാടി സ്വദേശി ഷറഫു .എ,വൈത്തിരി സ്വദേശി നിയാസ് എം.പി, കോഴിക്കോട് സ്വദേശി ഷഹിദ് എന്നിവരാണഅ അറസ്‌ററിലായത്.
ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പടിഞ്ഞാറത്തറ സബ് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍ പി.എന്‍ ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്.