പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവുമായി തലപ്പുഴ ഗവ: യു.പി.സ്‌ക്കൂള്‍.
പരീക്ഷ ചൂടിലും പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവെടുത്തതിന്റെ ത്രില്ലില്‍ തലപ്പുഴ ഗവ: യു.പി.സ്‌ക്കൂള്‍ വിദ്യാലയവും വിദ്യാര്‍ത്ഥികളും.തുടര്‍ച്ചയായി ഏഴാം വര്‍ഷവും സ്‌കൂളിന് സമീപത്തെ ഒരേക്കറോളം വയലില്‍ നൂറുമേനി വിളയിച്ചതിന്റെ ആവേശത്തിലും ആഹ്ലാദത്തിലുമാണ് സ്‌കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികളും.
മുന്‍ വര്‍ഷങ്ങളില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ മാത്രമായിരുന്നു പച്ചക്കറി കൃഷി ചെയ്തിരുന്നതെങ്കില്‍ ഇത്തവണ സ്‌ക്കൂളിന് സമീപത്തെ ഒരേക്കര്‍ വയലില്‍ വിശാലമായാണ് പച്ചക്കറി കൃഷി ഇറക്കിയത്. നീളന്‍ പയര്‍, തക്കാളി, ചീര, വെള്ളരി, കുമ്പളം, പച്ചമുളക്, ക്യാബേജ്, കോളിഫ്‌ളവര്‍, വഴുതന,തുടങ്ങി നിരവധിയായ പച്ചക്കറികളാണ് അധ്യാപകരുടെയും കുട്ടികളുടെയും കൈയ്‌മെയ് മറന്നുള്ള ശ്രമത്തിന്റെ ഫലമായി വിളയിക്കാന്‍ കഴിഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് സ്ഥാപനതല പച്ചക്കറി കൃഷിയിലേക്ക് എന്ന പദ്ധതിയില്‍ കൃഷിഭവന്റെ സഹായത്തോടെയാണ് തലപ്പുഴ ഗവ: യു.പി.സ്‌കൂള്‍ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിജയം കൈവരിച്ചത്.സ്‌കൂളില്‍ ഉച്ചക്കഞ്ഞിക്ക് കറിക്കെടുക്കുന്നതിന് പുറമെ ആവശ്യമുള്ള രക്ഷിതാക്കള്‍ക്ക് പച്ചക്കറി നല്‍കുകയും ചെയ്യും. പി.ടി.എ.പ്രസിഡന്റ് ജാഫര്‍ സാദിഖ്, ചാര്‍ജ് അധ്യാപകന്‍ കെ.വിജയന്‍, പി.ടി.എ മെമ്പര്‍മാരായ വി.സി. സെയ്തലവി, സി.മുസ്തഫ്, സ്‌കൂള്‍ ലീഡര്‍ സോയ തെഹാനി സാറ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പച്ചക്കറി കൃഷിയില്‍ നൂറ് മേനി വിജയം കൈവരിച്ചത്.