റോഡ് നന്നാക്കിയില്ല 8 ഓളം ഗോത്രകുടുംബങ്ങള്‍ ദുരിതത്തില്‍

0

ശക്തമായ വെള്ളപ്പാച്ചിലില്‍ തകര്‍ന്ന മണല്‍വയല്‍-പാത്തിവയല്‍ റോഡ് നന്നാക്കിയില്ല.8ഓളം ഗോത്രകുടുംബങ്ങളുടെ യാത്ര ദുരിതത്തില്‍. സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ കൈവട്ടമൂല പാത്തിവയല്‍ പണിയ – കാട്ടുനായ്ക്ക കോളനിയിലേക്കുള്ള റോഡാണ് മഴവെള്ളത്തില്‍ ഒലിച്ചുപോയത്.3മീറ്റര്‍ വീതിയുണ്ടായിരുന്ന റോഡിന്റെ ഏതാണ്ട് പൂര്‍ണഭാഗവും തോടെടുത്തു. കൂടാതെ പലഭാഗങ്ങളില്‍ റോഡില്‍ വലിയ ഗര്‍ത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്്. 1 വര്‍ഷം പിന്നിട്ടിട്ടും റോഡ് നന്നാക്കാന്‍ നടപടിയില്ലാത്തത് കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത്.
ഇക്കഴിഞ്ഞ മഴക്കാലത്തുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിലാണ് മണല്‍വയല്‍ ഭാഗത്തുനിന്നും പാത്തിവയല്‍ ഭാഗത്തേക്കുള്ള റോഡ് തോടെടുത്തുപോയത്.ഇതോടെ ഈ റോഡിനെ ആശ്രിയിക്കുന്ന പാത്തിവയല്‍ പണിയ -കാട്ടുനായ്ക്ക കോളനിയിലെ എട്ട് കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കു്ത്. കോളനിക്ക് സമീപം വരെ മുമ്പ് വാഹനങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ റോഡ് തോടെടുത്തതോടെ മൂന്നൂറ് മീറ്റര്‍ മാറി മണല്‍വയല്‍ ഭാഗത്തെത്തിവേണം വാഹനം കയറാന്‍. വീദ്യാര്‍ഥികളടക്കമാണ് ഇതോടെ ഏറെ ദുരിതത്തിലായിരിക്കുന്നത്. ഇത് ഇവരുടെ പഠനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൂടാതെ തോട്ടില്‍ വെള്ളമുയരുന്നതോടെ കുടുംബങ്ങള്‍ ഒറ്റപ്പെടും. ഈ സാഹചര്യത്തില്‍ എത്രയുംവേഗം റോഡ് പുനര്‍നിര്‍മ്മി്ക്കണമെന്നാ ് കോളനിക്കാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!