ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി രംഗത്തെ അനധികൃത കടന്നുകയറ്റം തടയുന്നതിനായി ഈ മേഖലയിലെ അംഗീകൃത തൊഴിലാളികള്‍ക്ക് ഗവണ്‍മെന്റ് അംഗീകൃത തൊഴില്‍ കാര്‍ഡുകള്‍ അനുവദിക്കണമെന്ന് കേരള ഫോട്ടോഗ്രാഫേഴ്സ് ആന്‍ഡ് വീഡിയോ ഗ്രാഫേഴ്സ് യൂണിയന്‍ (സി.ഐ.ടി.യു) വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
കല്‍പ്പറ്റ ബിഗോണിയ റെസിഡന്‍സി ഹാളില്‍ വച്ച് നടന്ന ജില്ലാ കണ്‍വെന്‍ഷനും, അംഗങ്ങള്‍ക്കുള്ള കാര്‍ഡ് വിതരണവും സി.ഐ.ടി.യു. ജില്ലാ ജോയിന്‍ സെക്രട്ടറി കെ.സുഗതന്‍ ഉദ്ഘാടനം ചെയ്തു. ജോബി.പി.ജോയ് അധ്യക്ഷനായിരുന്നു. മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ ഷാജി ചിത്രാലയക്ക് ആദ്യ ഐഡി കാര്‍ഡ് നല്‍കി.
സംഘടന റിപ്പോര്‍ട്ട് സുരേഷ് കരിവെള്ളൂര്‍ അവതരിപ്പിച്ചു. പ്രദീപ് കണ്ണൂര്‍, സജേഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
സംഘടനയുടെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് സലിം കല്‍പ്പറ്റ, സെക്രട്ടറി സജേഷ് സെബാസ്റ്റ്യന്‍, ട്രഷറര്‍ ജോബി.പി.ജോയ്, വൈസ് പ്രസിഡണ്ട് ബിജു കൊയിലേരി, ജോയിന്‍ സെക്രട്ടറി റംഷീദ് ലിയ,
എന്നിവര്‍ അടങ്ങുന്ന 13 അംഗ ജില്ലാ കമ്മിറ്റിയും തിരഞ്ഞെടുത്തു.
ഈ മാസം 21,22 തീയ്യതികളില്‍ കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുവാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. സലിം കല്‍പ്പറ്റ സ്വാഗതവും, ബിജു കൊയിലേരി നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
ചെന്നലോട് ഗവണ്‍മെന്റ് യുപി സ്കൂള്‍ വാര്‍ഷികവും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും നടത്തി
Next Post