വാഹന നിയമലംഘനങ്ങള്‍ക്കെതിരെ സംയുക്ത പരിശോധന നടത്തി ജില്ലാഭരണകൂടം

0

റോഡ് സേഫ്റ്റി കമ്മിഷണറുടെ നിര്‍ദേശപ്രകാരം വയനാട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ജില്ലയില്‍ ഗുഡ്സ് വാഹനങ്ങള്‍ നിയമം ലംഘിച്ച് അമിത ഭാരം കയറ്റുന്നത് തടയുന്നതിനായി മൂന്ന് താലൂക്കുകളിലും വാഹന പരിശോധന നടത്തി.
എംവിഡി,റവന്യു,പോലീസ്,ജി.എസ്.ടി,മൈനിംഗ് & ജിയോളജി,ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധനകള്‍ നടത്തിയത്.പരിശോധനയില്‍ അമിത ഭാരം കയറ്റിയ 19 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും 341000 രൂപ പിഴയീടാക്കുകയും ചെയ്തു. മറ്റു നിയമ ലംഘനങ്ങള്‍ നടത്തിയ 66 വാഹനങ്ങളില്‍ നിന്നും 81850 രൂപ പിഴയീടാക്കി.മൈനിംഗ് ആന്‍ഡ് ജിയോളജി 7 വാഹനങ്ങളില്‍ നിന്ന് 180119 രൂപ പിഴ ഇടാക്കി.പരിശോധനകള്‍ക്ക് എഡിഎം ഷാജു,എന്‍ഫോഴ്സ്‌മെന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ അനൂപ് വര്‍ക്കി,ഡിവൈഎസ്പി ബാലകൃഷ്ണന്‍,ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ രാജേഷ് സാം,ജിയോളജിസ്റ്റ് ഷെല്‍ജുമോന്‍,ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!