നഞ്ച് കലക്കി മീന്‍ പിടുത്തം: മീനുകള്‍ ചത്തുപൊങ്ങുന്നു
വെണ്ണിയോട് വലിയ പുഴയിലും ചെറു പുഴയിലും വെള്ളം കുറഞ്ഞ് തുടങ്ങിയതോടെ മീന്‍ പിടുത്തവും സജീവമായിരിക്കുകയാണ്. നഞ്ചുകലക്കിയും, തുരിശ് കലക്കിയും മറ്റ് രാസ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുമാണ് ഇപ്പോള്‍ മീന്‍പിടുത്തം നടക്കുന്നത്.രാത്രികാലങ്ങളിലാണ് കൂടുതലായി നഞ്ച് കലക്കി മീന്‍പിടുത്തം നടക്കുന്നത്.കഴിഞ്ഞ ദിവസം പുഴയില്‍ വ്യാപകമായി മീനുകളും ജലജീവികളും ചത്തുപൊങ്ങിയിരുന്നു. അടിയന്തിരമായി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം