ബത്തേരി മാരിയമ്മന്‍ മഹോത്സവത്തിന്റെ താലപ്പൊലി ഘോഷയാത്ര നാളെ

0

ബത്തേരി മാരിയമ്മന്‍ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള താലപ്പൊലിഘോഷയാത്ര നാളെ നടക്കും.വൈകിട്ട് ഏഴുമണിക്ക് ബത്തേരി മഹാഗണപതിക്ഷേത്രത്തില്‍ നിന്നുമാണ് താലപ്പൊലി ഘോഷയാത്ര ആരംഭിക്കുക. ഗജവീരന്മാരുടെയും കാവടി, അമ്മന്‍കുടം,നിശ്ചലദൃശ്യങ്ങള്‍,പഞ്ചവാദ്യം,പാണ്ടിമേളം,നാദസ്വരം,തെയ്യം, കരകം എന്നിവയുടെ അകമ്പടിയോടെയാണ് താലപ്പൊലി എഴുള്ളത്ത് നടക്കുക.നഗരം ചുറ്റി രത്രി പത്തുമണിയോടെ ക്ഷേത്രത്തിലെ മാരിയമ്മക്ക് മുന്നില്‍ നിറതാലം സമര്‍പ്പിക്കുന്നതോടെ താലപ്പൊലി ഘോഷയാത്രസമാപിക്കും. മഹോത്സവത്തിന്‍രെ ഭാഗമായി നാളെ 5മണിമുതല്‍ ബത്തേരി ടൗണില്‍ ഗതാഗതനിയന്ത്രണവും ഉണ്ടായിരിക്കും.
നഗരം ചുറ്റി രത്രി പത്തുമണിയോടെ ക്ഷേത്രത്തിലെ മാരിയമ്മക്ക് മുന്നില്‍ നിറതാലം സമര്‍പ്പിക്കുന്നതോടെ താലപ്പൊലി ഘോഷയാത്ര സമാപിക്കും. തുടര്‍ന്ന് വിവധ കലാപരിപാടികള്‍ എന്നിവയും രാത്രി പന്ത്രണ്ടുമണിക്ക് കരകം എഴുന്നള്ളത്തും പുലര്‍ച്ചെ മൂന്ന് മണിക്ക് കുംഭം എഴുന്നള്ളത്തും അഞ്ചുമണിക്ക് കനലാട്ടവും അഞ്ചര്യക്ക് ഗുരുസിയാട്ടവും നടക്കും. ആറ് മണിക്ക് കൊടിഇറക്കുന്നതോടെ ഈ വര്‍ഷത്തെ ഉല്‍സവത്തിന് സമാപനമാവും. ഉത്സവത്തില് പങ്കെടുത്ത് അമ്മയുടെ അനുഗ്രഹം വാങ്ങുതിന്നായി -കര്‍ണ്ണാടക-തമിഴ്നാട് എന്നിവിടിങ്ങളില്‍ നിന്ന് നൂറ്കണക്കിന് ഭക്തരാണ് എത്തിച്ചേരുക. വയനാട്ടുകാര്‍ക്ക് കാര്‍ഷിക നാണ്യവിളകളുടെ വിളവെടുപ്പ് ഉത്സവം കൂടിയായ മാരിയമ്മന്‍ക്ഷേത്രോത്സവത്തില്‍ മാരിയമ്മക്ക് സമര്‍പ്പിക്കാന്‍ കൊണ്ടുവരുന്ന താലത്തില്‍ കാര്‍ഷികവിളകളാണ് ഉണ്ടാവുക.

Leave A Reply

Your email address will not be published.

error: Content is protected !!