പന്നിമാംസത്തിന്റെ വില ഏകീകരിച്ചു
ജില്ലയില്‍ പന്നിമാംസത്തിന്റെ വില ഏകീകരിച്ചതായി ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍. മാനന്തവാടിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 280 രൂപയാണ് ജില്ലയില്‍ പന്നിമാംസത്തിന്റെ വില നിശ്ചയിച്ചിട്ടുള്ളത്. യോഗം വ്യാപാരി വ്യവസായ സമിതി ജില്ലാ സെക്രട്ടറി വി.കെ.തുളസിദാസ് ഉദ്ഘാടനം ചെയ്തു. റെജി എടത്തറ അധ്യക്ഷനായിരുന്നു. പി.ആര്‍. വിശ്വപ്രകാശ്, കെ.യു. ഷാജി, വിജീഷ് കാട്ടിക്കുളം, സനല്‍ ബത്തേരി തുടങ്ങിയവര്‍ സംസാരിച്ചു.