റെനി ജോര്‍ജിന് ഓട്ടോ ഡ്രൈവര്‍മാരുടെ സഹായ ഹസ്തം
രക്താര്‍ബുദം ബാധിച്ച ഓട്ടോ ഡ്രൈവറുടെ ജീവന്‍ രക്ഷിക്കാന്‍ മാനന്തവാടിയില്‍ മുചക്ര വാഹന ഡ്രൈവര്‍മാരുടെ സഹായ ഹസ്തം. ഇന്ന് നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ വരുമാനം കമ്മന ഐക്കരക്കുടി റെനി ജോര്‍ജിന്റെ ചികിത്സക്കായി മാറ്റി വെച്ച് മാതൃകയാവുകയാണ് ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മ. സംയുക്ത ഓട്ടോ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് ധനസമാഹരണം. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി സര്‍വ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു.
ബ്ലഡ് കാന്‍സര്‍ ബാധിച്ച് 10 വര്‍ഷത്തില്‍ അധികമായി ചികിത്സയില്‍ കഴിയുകയാണ് റെനി.ഏഴും പതിമൂന്നും വയസ്സുള്ള കുഞ്ഞുങ്ങളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് റെനി. രോഗം മൂര്‍ച്ചിച്ചതിനാല്‍ തുടര്‍ ചികിത്സക്കും കുടുംബം പുലര്‍ത്താനും ഇവര്‍ വളരെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. പ്രദേശത്ത് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തുന്നതിന് പുറമെയാണ് തങ്ങളുടെ സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കാന്‍ മാനന്തവാടിയിലെ ഓട്ടോ ഡ്രൈവര്‍മാരുടെ ഈ സഹായ ഹസ്തം. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര പ്രേമചന്ദ്രന്‍ ,എടവക ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എം.സന്തോഷ്, ജെന്‍സി ബിനോയ്, കമ്മിറ്റി അംഗങ്ങളായ പി.യു. സന്തോഷ് കുമാര്‍, എം.പി.ശശികുമര്‍ ,ജില്‍സണ്‍ തൂപ്പുംങ്കര, ഷിജു ഐക്കരകുടി, യൂണിയന്‍ നേതാക്കളായ ബാബു ഷജില്‍ കുമാര്‍, സന്തോഷ് ജി നായര്‍, ടി.എ.റെജി, നിഖില്‍ പത്മനാഭന്‍, തുടങ്ങിയവരും ഇവരുടെ കൂട്ടായ്മയില്‍ പങ്കാളികളായി.