മൂന്ന് എം.എല്‍.എമാരും പൂര്‍ണ്ണ പരാജയം: കെ.രഞ്ജിത്ത്
വയനാടിന്റെ വികസന കാര്യത്തില്‍ മൂന്ന് എം.എല്‍.എമാരും പൂര്‍ണ്ണ പരാജയമെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്. വയനാടിനോടുള്ള അവഗണനക്കെതിരെ എം.എല്‍.എ ഒ.ആര്‍.കേളുവിന്റെ ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഞങ്ങള്‍ വയനാട്ടുകാര്‍ മനുഷ്യരാണ് ഞങ്ങള്‍ക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു മാര്‍ച്ച്.
ബി.ജെ.പി. ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് എം.എല്‍.എ ഓഫീസിന് സമീപം പോലീസ് തടഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് മഹേഷ് വാളാട് അധ്യക്ഷനായിരുന്നു. നേതാക്കളായ മുകുന്ദന്‍ പള്ളിയറ, എന്‍.കെ.ജോര്‍ജ് മാസ്റ്റര്‍, പുനത്തില്‍ രാജന്‍, ഇ.മാധവന്‍ , കണ്ണന്‍ കണിയാരം, സുരേഷ് പെരുംഞ്ചോല, വില്‍ഫ്രഡ് മാഷ്, വെള്ളന്‍പനമരം, ഗിരീഷ് കട്ടകളം, കെ.ജയേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.