കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ വിശ്വനാഥന്‍ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണ സംഘം നാളെ ജില്ലയില്‍. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളിലുണ്ടായിരുന്ന കമ്പളക്കാട് സ്വദേശികളായ രണ്ട് പേരെ കണ്ടെത്തി ചോദ്യം ചെയ്യാനാണ് പൊലീസ് സംഘം എത്തുന്നത്. മോഷണ കുറ്റം ആരോപിച്ച് ജനമധ്യത്തില്‍ അപമാനിക്കപ്പെട്ടതിനെ തുടര്‍ന്ന് വിശ്വനാഥന്‍ കരഞ്ഞതായി മൊഴി നല്‍കിയവരെയും സെക്യൂരിറ്റി ജീവനക്കാരെയും വീമ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.