ബത്തേരി മാക്കുറ്റിയിലാണ് തോട്ടിലും പാതയോരത്തും കോഴിമാലിന്യങ്ങളടക്കം നിക്ഷേപിച്ചിരിക്കുന്നത്. രാത്രികാലങ്ങളില്‍ വാഹനങ്ങളിലെത്തിയാണ് ചാക്കില്‍ക്കെട്ടി മാലിന്യങ്ങള്‍ തോട്ടിലേക്ക് വലിച്ചെറിയുന്നതെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍.
ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കിയാണ് മാലിന്യം തള്ളിയിരിക്കുന്നത്. മാക്കുറ്റി പാലത്തിനുചുവുട്ടിലായാണ് നാല് ചാക്കുകളില്‍ കഴിഞ്ഞദിവസം മാലിന്യം നിക്ഷേപിച്ചത് നാട്ടുകാര്‍ കണ്ടത്. കോഴിവേസ്റ്റടക്കമുള്ളവയാണ് വെള്ളത്തില്‍ തള്ളിയിരിക്കുന്നത്. കൂടാതെ അല്‍പം മാറി പാതയോരത്തും തോടിനുസമീപത്തുമായും മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ നിന്നുള്ള ദുര്‍ഗന്ധം സമീപവാസികള്‍ക്കും ഇതുവഴി യാത്രചെയ്യുന്നവര്‍ക്കും ഏറെ ദുരിതമാണ് വരുത്തിവെക്കുന്നത്. ആളുകളുടെ ശ്രദ്ധ എത്തിപെടാത്ത ഇടമായതിനാല്‍ മാലിന്യം തള്ളാനുള്ള ഇടമായി സാമൂഹ്യദ്രോഹികള്‍ ഈ പ്രദേശം ഉപയോഗിക്കുകയാണ്. മാലിന്യംതോട്ടിലടക്കം തള്ളുന്നത് കുടിവെള്ളസ്രോതസ്സുകളെയും പാബാധിക്കുമെന്നും ഈ സാഹചര്യത്തില്‍ മാലിന്യ നിക്ഷേപകരെ കണ്ടെത്തി തടയാന്‍ വേണ്ടനടപടികളും വേണമെന്നാണ് ആവശ്യമുയരുന്നത്.