അവകാശങ്ങള്‍ നേടിയെടുക്കാന്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുമ്പോഴും പുതിയകാര്യങ്ങള്‍ പഠിച്ച് പറയാന്‍ അധ്യാപകര്‍ തയ്യാറകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നാടിന് വഴിക്കാട്ടികളും, പ്രകാശദീപവുമാകേണ്ടവരാണ് അധ്യാപകരെന്നും, ഹയര്‍സെക്കണ്ടറി മേഖലയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം സര്‍ക്കാറിന്റെ അനാസ്ഥയാണന്നും അദ്ദേഹം പറഞ്ഞു. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ 32-ാമത് സംസ്ഥാന സമ്മേളനം സുല്‍ത്താന്‍ബത്തേരിയില്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ 32-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അവകാശങ്ങള്‍ നേടിയെടുക്കാന്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുമ്പോഴും പുതിയകാര്യങ്ങള്‍ പഠിച്ച് പറയാന്‍ അധ്യാപകര്‍ തയ്യാറകണമെന്നും നാടിന് വഴിക്കാട്ടികളും, പ്രകാശദീപവുമാകാണ്ടവരാണ് അധ്യാപകരെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ സംസ്ഥാന പ്രസിഡണ്ട് കെ ആര്‍ മണികണ്ഠന്‍ അധ്യക്ഷനായി. എം എല്‍ എ ടി സിദ്ദീഖ്, ഡിസിസി പ്രസിഡണ്ട് എന്‍ ഡി അപ്പച്ചന്‍, കെ കെ അബ്രഹാം, പി കെ ജയലക്ഷ്മി, കെ എല്‍ പൗലോസ്, സംഷാദ് മരക്കാര്‍, അനില്‍ എം ജോര്‍ജ്, കെ വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.