വടക്കനാട് വള്ളുവാടിയില്‍ കാട്ടാനശല്യം. കര്‍ഷകന്റെ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. വള്ളുവാടി കുരുമോളത്ത് സാജു, പൈലി എന്നിവരുടെ കൃഷിയിടത്തിലെ വിളകളാണ് ആന നശിപ്പിച്ചത്. കഴിഞ്ഞ ദിവസം പ്രദേശത്തിറങ്ങിയ കാട്ടാന കൃഷിയിടത്തിലെ തെങ്ങ്, കവുങ്ങ്, വാഴ, കുരുമുളക്, കാപ്പി എന്നിവ വ്യാപകമായി നശിപ്പിച്ചു. കായ്ഫലമുള്ള ഒമ്പതുതെങ്ങുകളാണ് ആന നശിപ്പിച്ചത്. ഇതിനുമുമ്പ് ആന നശിപ്പിച്ച വിളകളുടെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ആന ശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.