സഹപാഠിയ്ക്ക് കൈത്താങ്ങായി വിദ്യാര്‍ത്ഥികള്‍

0

കാവുംമന്ദം: ഗുരുതരമായ നേത്ര രോഗം ബാധിച്ച സഹപാഠിക്ക് ശസ്ത്രക്രിയയിലേക്കുള്ള തുക നല്‍കി മാതൃകയായി തരിയോട് ജി.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച തുക പി ടി എ പ്രസിഡണ്ട് ഷമീം പാറക്കണ്ടി, പ്രധാനാധ്യാപിക വത്സ പി മത്തായി എന്നിവര്‍ ഏറ്റുവാങ്ങി. സാമ്പത്തികമായി ഏറെ പിന്നോക്കത്തില്‍ കഴിയുന്ന സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് ഓപ്പറേഷനുള്ള ചിലവ് താങ്ങാന്‍ കഴിയാത്ത അവസ്ഥ മനസിലാക്കിയാണ് കുട്ടികള്‍ ഇത്തരത്തിലൊരു ഉദ്യമത്തിന് തയ്യാറായത്. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കാളികളായി സ്വരൂപിച്ച ഈ തുക പിന്നീട് കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് വീട്ടിലെത്തിച്ചു നല്‍കി. പി.ടി.എ വൈസ് പ്രസിഡണ്ട് കെ സന്തോഷ്, എം.പി.ടി.എ പ്രസിഡണ്ട് സജിഷ ഷിബു, സീനിയര്‍ അസിസ്റ്റന്റ് എം.എ ലില്ലിക്കുട്ടി, എം.പി.കെ ഗിരീഷ്‌കുമാര്‍, എം മാലതി, ശശികുമാര്‍, സി.സി ഷാലി, പി.ബി അജിത, എന്‍ കെ ഷമീന, ടി സുനിത, വി.പി ചിത്ര, സിനി അനീഷ്, ലീന ബാബു, ഷംസിയ നൗഫല്‍, ആയിഷ, രഞ്ജിനി, നയന ആന്റണി, ഷീനതുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!