അമ്പലവയല്‍ വ്യാപാരി വ്യവസായി ജനറല്‍ സെക്രട്ടറിക്ക് സംഘര്‍ഷത്തില്‍ പരിക്ക്

0

അമ്പലവയല്‍ ടൗണില്‍ അനധികൃതമായി ഗുഡ്‌സ് വാഹനങ്ങളില്‍ കച്ചവടം’ നടത്തുന്നത് തടഞ്ഞതുമായി ബന്ധപെട്ട സംഘര്‍ഷത്തിലാണ് അമ്പലവയല്‍ വ്യാപാരി വ്യവസായി ജനറല്‍ സെക്രട്ടറി സി.റഷീദിന് പരിക്കേറ്റത്.വഴിയോരക്കച്ചവടത്തിന് പഞ്ചായത്ത് അനുവദിച്ച സ്ഥലങ്ങളിലല്ലാതെ ടൗണിന്റ പലഭാഗത്തും വാഹനങ്ങള്‍ നിര്‍ത്തിയിട്ടുളള കച്ചവടം വ്യാപാരികള്‍ക്ക് വലിയ നഷ്ടമുണ്ടാക്കിയിരുന്നു. പലതവണ താക്കീത് നല്‍കിയിട്ടും പഴം, പച്ചക്കറി, പലചരക്ക് സാധനങ്ങളുടെ വഴിയോരക്കച്ചവടം വര്‍ധിച്ച സാഹചര്യത്തിലാണ് വ്യാപാരികള്‍ പ്രതിഷേധിച്ചത്. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് വൈകിട്ട് അമ്പലവയലില്‍ വ്യാപാരികളുടെ പ്രതിഷേധ പ്രകടനം.

 

Leave A Reply

Your email address will not be published.

error: Content is protected !!